ഇടുക്കി: പട്ടികവർഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പ്ലസ്‌വൺ ഹ്യൂമാനിറ്റീസ് ബാച്ച് പ്രവേശനത്തിനായി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്ക് അപേക്ഷിക്കാം. വാർഷിക കുടുംബവരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷാഫോം സ്‌കൂൾ ഓഫീസ്, തൊടുപുഴ ഐ.ടി.ഡി.പി ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെ പകർപ്പും എസ്.എസ്.എൽ.സി മാർക്ക് ലിസ്റ്റിന്റെ പകർപ്പും ലഭ്യമാക്കണം. അപേക്ഷ ജൂലായ് 30ന് വൈകിട്ട് അഞ്ചിന് മുമ്പായി സീനിയർ സൂപ്രണ്ട്, ഇ.എം.ആർ.എസ്, പൈനാവ് പി.ഒ, ഇടുക്കി 685603 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 04862 232454, 222399, 8111975911.