ഉടുമ്പന്നൂർ: എസ്.എൻ.ഡി.പി യോഗം നടത്തിയ ഏകാത്മകം 2020 പരിപാടിയിൽ പങ്കെടുത്ത ഉടുമ്പന്നൂർ ശാഖയിലെ നർത്തകിമാർക്കുള്ള ഷീൽഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ശാഖാ ആഫീസിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് പി.ടി. ഷിബു, സെക്രട്ടറി രാമചന്ദ്രൻ പുളിവേലിൽ, വൈസ് പ്രസിഡന്റ് പി.ജി. മുരളീധരൻ, വനിതാ സംഘം പ്രസിഡന്റ് വത്സമ്മ സുകുമാരൻ, സെക്രട്ടറി ശ്രീമോൾ ഷിജു, വൈസ് പ്രസിഡന്റ് കുമാരി സോമൻ എന്നിവർ പങ്കെടുത്തു.