കരിങ്കുന്നം: പെൻഷനേഴ്സ് യൂണിയൻ കരിങ്കുന്നം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗവ. എൽ.പി സ്കൂളിൽ കെ.എസ്.എസ്.പി.യു തൊടുപുഴ ബ്ലോക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗജന്യമായി നൽകിയ ടെലിവിഷൻ കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബിനു വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.സി. കുരുവിള അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ബാബു എബ്രഹാം,​ ജില്ലാ കമ്മിറ്റി അംഗം കെ.ജെ. ജേക്കബ്,​ ഹെഡ്മാസ്റ്റർ പ്രസാദ് പി. നായർ എന്നിവർ പ്രസംഗിച്ചു.