മൂലമറ്റം: ബൈക്കിനെ മറികടന്ന് വന്ന കാർ എതിർദിശയിൽ നിന്നും വന്ന ബൈക്കിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്. കാറും ബൈക്കും കൂട്ടിയിടിച്ചപ്പോൾ കാറിന്റെ ദിശയിൽ തന്നെ സമാന്തരമായി സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞാണ് ഒരാൾക്ക് പരിക്കേറ്റത്. ഇടുക്കി എ.ആർ.ക്യാമ്പിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ കാഞ്ഞാർ മുതുമുരുതും കുന്നേൽ അനിരുദ്ധൻ, കെഎസ്ഇബി ജീവനക്കാരൻ അറക്കുളം സ്വദേശി മോഹൻദാസ് എന്നിവർക്കാണ് പരിക്കേറ്റത്.ഇന്നലെ രാവിലെ 8.30 ന് അറക്കുളം അശോക കവലയ്ക്ക് സമീപം ഇടുക്കി റോഡിലാണ് അപകടം. വാഴവരയിൽ നിന്ന് വന്ന ഇന്നോവ കാറും ഇടുക്കിയിലേക്ക് പോയ ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.സാരമായി പരിക്കേറ്റ അനിരുദ്ധനെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മോഹൻദാസിനെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. കാഞ്ഞാർ പൊലീസ്‌ എത്തി വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.