രണ്ട് പേരുടെ ഉറവിമറിയില്ല ഒരു മരണം കൂടി സ്ഥിരീകരിച്ചു
തൊടുപുഴ: ഒരു മരണമടക്കം 43 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 27ഉം സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതിൽ തന്നെ രണ്ട് പേരുടെ ഉറവിടമറിയില്ല. ഒരു ആരോഗ്യ പ്രവർത്തകനും രാജാക്കാട് പഞ്ചായത്തിലെ വോളന്റിയർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാൾക്ക് രോഗമുക്തിയുണ്ട്.
തിങ്കളാഴ്ച മരിച്ച തമിഴ്‌നാട് സ്വദേശി നാരായണന്റേത് (70) കൊവിഡ്ബാധമൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇനി ജില്ലയിൽ മരിച്ച രണ്ട് പേരുടെ കൂടി പരിശോധനാ ഫലം ആലപ്പുഴ എൻ.ഐ.വി. ലാബിൽ നിന്ന് വരാനുണ്ട്.
പിടിവിട്ട് മുള്ളരിങ്ങാട്
എട്ട് പേർക്കാണ് മുള്ളരിങ്ങാട്ട് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഇവിടെ സമ്പർക്കത്തിലൂടെ രോഗം പകർന്നവരുടെ എണ്ണം 18 ആയി. ഒരാഴ്ചക്കുള്ളിൽ 19 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ മൂന്നുവയസുകാരനും ആറ് വയസുള്ള പെൺകുട്ടിയുമുണ്ട്. വലിയ ആശങ്കയാണ് മേഖലയിലുണ്ടായിരിക്കുന്നത്.
വിറങ്ങലിച്ച് ചെറുതോണി
ഉറവിടമറിയാത്ത രോഗി ഉൾപ്പടെ ജില്ലാ ആസ്ഥാനത്തും സമീപ പഞ്ചായത്തുകളിലുമായി 12 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. കഞ്ഞിക്കുഴി സ്വദേശിനി (45), കൊന്നത്തടി സ്വദേശികളായ രണ്ട് പേർ (44, 38), ഇടുക്കി മെഡിക്കൽ കോളേജിലെ ജീവനക്കാരൻ(39), തടിയമ്പാട്ടെ സ്വകാര്യ ആശുപത്രി നഴ്‌സ് (38), കൊച്ചു പൈനാവ് സ്വദേശികളായ രണ്ട് പേർ (55, 25), കരിമ്പനിലെ മൂന്ന് പേർ (64, 35, 58), ഗാന്ധിനഗർ സ്വദേശി (58) എന്നിവരുടെ ഫലമാണ് പോസിറ്റീവായത്. പൈനാവ് ഗവ. എൻജിനിയറിങ് കോളേജിലെ ജീവനക്കാരന്റെ രോഗബാധയുടെ ഉറവിടമറിയില്ല.
രാജാക്കാട് അഞ്ച്
ഉറവിടമറിയാത്ത വോളന്റിയർ(34) ഉൾപ്പെടെ അഞ്ച് പേർക്കാണ് രാജാക്കാട് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ബാക്കി നാല് പേരുടെയും (25, 28, 55, 27) ഉറവിടം കണ്ടെത്തിയിട്ടുണ്ട്.
മൂന്നാർ രണ്ട്
മൂന്നാർ മേഖലയിൽ രണ്ട് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം. ദേവികുളം സ്വദേശിനിയുടെയും (24) കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഡോക്ടറുമായി സമ്പർക്കം പുലർത്തിയ ചിത്തിരപുരം സ്വദേശിനിയുടെയും(23) ഫലമാണ് പോസിറ്റീവായത്.
വിദേശത്ത് നിന്ന്
ജൂലായ് ആറിന് ഒമാനിൽ നിന്നെത്തിയ വാഴത്തോപ്പ് സ്വദേശിനി (56).
ജൂലായ് ഏഴിന് ദുബായിയില് നിന്നെത്തിയ കഞ്ഞിക്കുഴി സ്വദേശി (51).
ആഭ്യന്തര യാത്ര
ജൂലായ് ആറിന് തമിഴ്‌നാട്ടിൽ നിന്നെത്തിയ ചിന്നക്കനാൽ സ്വദേശി (56), കമ്പത്ത് നിന്നുമെത്തിയ സേനാപതി സ്വദേശി (28)
ജൂലായ് ഒമ്പതിന് തമിഴ്‌നാട്ടില് നിന്നെത്തിയ കരുണാപുരം സ്വദേശികൾ (18, 38, 19, 48), ഗൂഡല്ലൂർ നിന്നെത്തിയ കരുണാപുരം സ്വദേശിനി (40), കുമളി സ്വദേശിനി (50), ഡിണ്ടിഗല്ലിൽ നിന്നെത്തിയ അട്ടപ്പള്ളം സ്വദേശിനികളായ അമ്മയും മകളും (30, 12)
ഡൽഹിയിൽ നിന്ന് ജൂലായ് പത്തിനെത്തിയ നെടുങ്കണ്ടം സ്വദേശി (36), ഇരുപതിനെത്തിയ മാങ്കുളം സ്വദേശിനി (22).