മൂന്നാർ: നിരീക്ഷണം ലംഘിച്ച് കറങ്ങി നടന്ന ടാറ്റാ ടീ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരുൾപ്പെടെ നാലു പേർക്കെതിരെ മൂന്നാർ പൊലീസ് കേസെടുത്തു. ഡോക്ടർമാരെ കൂടാതെ പഴയ മൂന്നാർ, മൂന്നാർ സ്വദേശികൾക്കെതിരെയുമാണ് മൂന്നാർ എസ്.എച്ച്.ഒ സുമേഷ് സുധാകർ കേസെടുത്തത്. കൊവിഡ് സ്ഥിരീകരിച്ച ടാറ്റാ ടീ ആശുപത്രിയിലെ ഡോക്ടർമാരുമായി സമ്പർക്കമുണ്ടായിരുന്ന ഡോക്ടർമാർ പഴയ മൂന്നാറിൽ കറങ്ങി നടക്കുന്നതിനിടയിൽ സബ് കളക്ടർ എസ്. പ്രേംകൃഷ്ണനാണ് കണ്ടെത്തി പൊലീസിൽ വിവരമറിയിച്ചത്.