കട്ടപ്പന : കട്ടപ്പന ഗവ.കോളേജിന് ഓഡിറ്റോറിയം നിർമ്മിക്കുന്നതിന് 4 കോടി രൂപയും ലേഡീസ് ഹോസ്റ്റൽ നിർമ്മിക്കുന്നതിന് ഒരു കോടി രൂപയും അനുവദിച്ചു ഉത്തരവായതായി റോഷി അഗസ്റ്റിൻ എംഎൽഎ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മുഖേനയാണ് തുക അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ നാഷണൽ അക്രഡിറ്റേഷൻ കൗൺസിൽ പരിശോധനയിൽ സൂചിപ്പിച്ച പോരായ്മകളായിരുന്നു ഓഡിറ്റോറിയവും ഹോസ്റ്റൽ സൗകര്യവും. 5 കോടി രൂപ കൂടി ലഭിച്ചതോടെ പോരായ്മകൾ പരിഹരിച്ചു കൂടുതൽ സൗകര്യങ്ങളോടെ ജില്ലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനമാകുന്നതിന് കഴിയും. കോളേജിന് ഘട്ടം ഘട്ടമായി നടത്തിയ അടിസ്ഥാനസൗകര്യ വികസനം കോളേജിനെ മികച്ചതാക്കാൻ സഹായകമായി. വിദ്യാർത്ഥികളുടെ വിജയത്തിനായി അദ്ധ്യാപകരുടെയും രക്ഷകർത്താക്കളുടെയും ഒത്തൊരുമയും പ്രവർത്തനങ്ങളും മികച്ച റിസൾട്ട് ലഭിക്കുന്നതിന് സഹായകരമായി. കഴിഞ്ഞ വർഷം സംസ്ഥാനത്തെ തന്നെ മികച്ച റിസൾട്ടാണ് കോളേജിന് നേടാനായത്. ലേഡീസ് ഹോസ്റ്റൽ ഇല്ലാതിരുന്നതിനാൽ ദൂരഷദേശങ്ങളിൽ നിന്നും എത്തിയിരുന്ന വിദ്യാർത്ഥികൾ താമസസൗകര്യത്തിനായി ഏറെ പ്രയാസപ്പെട്ടിരുന്നു. കോജേജിന് ഇൻഡോർ സ്റ്റേഡിയവും കൂടുതൽ കോഴ്സുകളും അനുവദിക്കുന്നതിനുള്ള ശ്രമവും നടന്നുവരികയാണെന്നും എംഎൽഎ പറഞ്ഞു.