ചെറുതോണി:കൊവിഡ് 19 ന് പ്രതിരോധമായി ഹോമിയോപതി ചികത്സ പുരോഗമിക്കുന്നു. കൊവിഡ് ഭീതി വിതയ്ക്കുമ്പോൾ ഹോമിയോയുടെ പ്രതിരോധ മരുന്നിന് ആവശ്യക്കാർ ഏറുകയാണ്.നിലവിൽ നിരവധി ആളുകൾ ഉപയോഗിച്ച് ഗുണകരമെന്ന് വാർത്തകൾ പ്രചരിച്ചതോടെ ഹോമിയോയുടെ പ്രതിരോധ മരുന്നായ അർസെനികം ആൽബം 30 ന് ആവശ്യക്കാർ കൂടി മൂന്ന് ദിവസം അടുപ്പിച്ച് വെറും വയറ്റിൽ ആണ് ഗുളിക കഴിക്കേണ്ടത്. പന്ത്രണ്ട് വയസിൽ തഴെ ഉള്ളവർ രണ്ട് ഗുളികയും മുതിർന്നവർ നാല് ഗുളികയുമാണ് കഴിക്കേണ്ടത്. മൂന്ന് ദിവസം അടുപ്പിച്ച് മരുന്ന് കഴിച്ചാൽ പിന്നീട് ഒരു മാസത്തിന് ശേഷം ആവർത്തിക്കണം. വാഴത്തോപ്പ് ഹോമിയോ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. നയനാ ദാസിന്റെ നേതൃത്വത്തിൽ കളക്ട്രറ്റ് ജീവനക്കാർക്കുള്ള പ്രതിരോധ മരുന്ന് ജില്ലാ കളക്ടർ എച്ച് ദിനേശന് കൈമാറി..
നിലവിൽ കൊവിഡ് ബാധിച്ച് ചികത്സയിൽ കഴിയുന്ന ആളുകൾക്കായ് ബന്ധുക്കൾ ഉൾപ്പെടെ ഈ മരുന്ന് വാങ്ങി നൽകുന്നുമുണ്ട്.