തൊടുപുഴ : മർച്ചന്റ്സ് അസ്സോസിയേഷന് കീഴിലുള്ളജ്യോതിസൂപ്പർ ബസ്സാർ മുതൽ മലബാർഗോൾഡ് വരെയുള്ള വ്യാപാരികൾക്കും, ജീവനക്കാർക്കും, കുടുംബാംഗങ്ങൾക്കും മറ്റ് ഓഫീസ് ജീവനക്കാർക്കും ഉൾപ്പെടെ 800 ഓളംപേർക്ക്‌ജ്യോതിമേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൊവിഡിനെതിരെയുള്ള ഹോമിയോ പ്രതിരോധ മരുന്നുകൾ സൗജന്യമായി നൽകി.
ഉദ്ഘാടനം തൊടുപുഴ മർച്ചന്റ്സ് അസ്സോസിയേഷൻ പ്രസിഡന്റ് ടി.സി.രാജു തരണിയിൽ കെ.പി.വർക്കി ജൂവലേഴ്സ് ഉടമജോസ് വർക്കി കാക്കനാടിനും സ്റ്റാഫിനും നൽകി നിർവ്വഹിച്ചു. മർച്ചന്റ്സ് യൂത്ത് വിങ്ങ് പ്രസിഡന്റ താജു എം.ബി,ജ്യോതിമേഖല ചെയർമാൻടോം ചെറിയാൻ, ജീയോടോമി,മേഖലാ പ്രസിഡന്റ് ബിജു കീരിക്കാട്ട്, സെക്രട്ടറി ബിജു നന്ദിലത്ത്, വർക്കി ജോസ് കാക്കനാട്ട് എന്നിവർനേതൃത്വം നൽകി.