ഇടുക്കി : ജില്ലയിൽ ഫസ്റ്റ് ലൈൻ കോവിഡ് കെയർ സെന്ററുകളിലേയ്ക്ക് നല്കുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രം 6000 മാസ്‌കുകൾ ജില്ലാ ഭരണകൂടത്തിന് നൽകി. വ്യവസായ കേന്ദ്രം ഡയറക്ടറും ജില്ലയിലെ ഫസ്റ്റ് ലൈൻ കോവിഡ് കെയർ സെന്റർ ഓഫീസറുമായ പ്രേംകുമാർ വി.ആർ, ജില്ല കളക്ടർ എച്ച്.ദിനേശന് മാസ്‌കുകൾ കൈമാറി. ജില്ലയിലെ വ്യവസായ സംരംഭകരിൽ നിന്നും ശേഖരിച്ചതാണ് മാസ്‌കുകൾ. അസിസ്റ്റന്റ് കളക്ടർ സൂരജ് ഷാജി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ (ഇൻ ചാർജ് ) ബെനഡിക്ട് വില്യം ജോൺസ്, ജില്ലാ സർവ്വേ സൂപ്രണ്ട് അബ്ദുൾ കലാം ആസാദ് എന്നിവർ പങ്കെടുത്തു.