ഇടുക്കി : പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ മൂന്നാറിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പ്ലസ് വൺ കോമേഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കവിയാത്ത പട്ടികവർഗ്ഗ, പട്ടികജാതി, ജനറൽ വിഭാഗത്തിൽപ്പെട്ട ആൺകുട്ടികൾക്ക് അപേക്ഷിക്കാം. അപേക്ഷാഫോം സ്‌കൂൾ ഓഫീസ്/ ഐ.റ്റി.ഡി.പി/ ടി.ഡി.ഒ ഓഫീസുകളിൽ നിന്നും അടുത്തുള്ള എം.ആർ.എസുകളിലും ലഭിക്കും. അപേക്ഷ ഓഗസ്റ്റ് മൂന്നിന് വൈകിട്ട് അഞ്ചിനകം അടുത്തുള്ള ടി.ഇ.ഒ/ ടി.ഡി.ഒ ഓഫീസിലോ മൂന്നാർ എം.ആർ.എസിൽ നേരിട്ടോ എത്തിക്കണം. ഫോൺ 9446085395, 9895490567.