തൊടുപുഴ: സമ്പർക്കം മൂലമുള്ള കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി തൊടുപുഴ നഗരസഭാ പരിധിയിലുള്ള തട്ടുകടകൾ ഉൾപ്പടെയുള്ള വഴിയോര കച്ചവടങ്ങൾ, മത്സ്യമാർക്കറ്റുകൾ എന്നിവയുടെ പ്രവർത്തനം ജൂലായ് 31വരെ നിരോധിച്ചു.
തൊടുപുഴ നഗരസഭാ പരിധിയിലെ മറ്റ് വ്യാപാരസ്ഥാപനങ്ങൾ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ മാത്രമേ പ്രവർത്തിക്കാവൂ. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, ഗ്യാസ് ഏജൻസികൾ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവർത്തിക്കാം. എന്നാൽ നഗരസഭാ പരിധിയിലുള്ള ഹോട്ടലുകൾക്ക് രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെ തുറന്ന് പ്രവർത്തിക്കാം. വൈകിട്ട് അഞ്ച് മുതൽ രാത്രി എട്ട് വരെയുള്ള സമയത്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഭക്ഷണം പാഴ്‌സൽ വിതരണം ചെയ്യുന്നതിന് തുറന്ന് പ്രവർത്തിക്കാം. തട്ടുകടകൾക്ക് ഈ ഇളവ് ബാധകമായിരിക്കില്ല.