ഇടുക്കി: റബർ ആക്ട് പിൻവലിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ വേറിട്ട സമരവുമായി ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട്. പാർട്ടി പ്രർത്തകർ വീടുകളിൽ റബർ ഷീറ്റ് കത്തിച്ച് പ്രതിഷേധിച്ചു. പ്രതീകാത്മക പ്രതിഷേധ സമരം ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന അദ്ധ്യക്ഷൻ ഗീവർ പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പൗലോസ് മുടക്കന്തല, പാലക്കാട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് റാഫി, യൂത്ത് ഫ്രണ്ട് നേതാക്കളായ മിഥുൻ സാഗർ, തോമസുകുട്ടി പതിയിൽ, ജോൺ ലൂയി, ജോമി വാളിപ്ലാക്കൽ, ആന്റോ ആന്റണി, സോനു ജോസഫ്, സ്ലിബിൻ ആൽബ, ഫിന്നി മുള്ളാനിക്കാട്, അഫ്സൽ, സിബി ചാക്കോ എന്നിവരടക്കം സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, ജില്ലാ കമ്മറ്റി അംഗങ്ങൾ, പാർട്ടി പ്രവർത്തകർ ഉൾപ്പെടെ ഓൺലൈനിലൂടെ സമരത്തിൽ പങ്കു ചേർന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സമരം.