ഇടുക്കി: കലാ കായികസാഹിത്യ മേഖലകളിൽ പ്രതിഭ തെളിയിച്ച പട്ടികജാതി വിഭാഗക്കാർക്ക് സാമൂഹ്യ പിന്തുണയും അംഗീകാരവും ലഭ്യമാക്കുന്നതിനും സാമൂഹ്യവും സാമ്പത്തികവുമായ പിന്തുണ നൽകുന്നതിനും ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയിലേക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസർ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഇടുക്കി ജില്ലയിലെ പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരും കലാകായിക സാഹിത്യ മേഖലയിൽ സംസ്ഥാന/ദേശീയ/അന്തർദ്ദേശീയതലത്തിൽ പ്രതിഭ തെളിയിച്ചവരുമായിരിക്കണം. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ഫോൺ നമ്പർ, ജാതി സർട്ടിഫിക്കറ്റ്, പ്രതിഭ തെളിയിച്ചതുമായി ബന്ധപ്പെട്ട് നേടിയ രേഖകൾ, ഭാവിയിൽ ഇനിയും ഉയർന്നതലങ്ങളിൽ പ്രതിഭ തെളിയിക്കുന്നതിന് ചെയ്യുന്ന കാര്യങ്ങളും അതിനാവശ്യമായ ചെലവ് വിവരവും, ബാങ്ക് പാസ്ബുക്ക് കോപ്പി, ആധാർ കാർഡ് കോപ്പി എന്നിവ സഹിതം ആഗസ്റ്റ് അഞ്ചിന് മുമ്പായി ജില്ലാ പട്ടികജതാ വികസന ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 9847114805, 8547630073.