ഇടുക്കി: ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള വാഗമൺ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പരിശീലന ക്ലാസുകൾ ആരംഭിക്കുന്നു. എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും ഉച്ചകഴിഞ്ഞ് രണ്ട് മുതൽ മൂന്നര വരെയായിരിക്കും പരിശീലനം. പശു പരിപാലനം, കിടാരി വളർത്തൽ, പോത്തുകുട്ടി പരിപാലനം, എരുമ വളർത്തൽ, ആട് വളർത്തൽ, പന്നിവളർത്തൽ, മുട്ടക്കോഴി പരിപാലനം, ബ്രോയിലർ ഫാമിംഗ്, മുയൽ പരിപാലനം, താറാവ് വളർത്തൽ, തീറ്റപ്പുൽ കൃഷി, കാട, ടർക്കി വളർത്തൽ, നായ പരിശീലനം തുടങ്ങിയവയാണ് വിഷയങ്ങൾ. താത്പര്യമുള്ള കർഷകർ 6282552739, 8590248075 എന്ന നമ്പരുകളിൽ ഓഫീസ് സമയത്ത് വിളിച്ച് അവരവർക്ക് താത്പര്യമുള്ള വിഷയങ്ങളിൽ രജിസ്റ്റർ ചെയ്യണം. ഓരോ ക്ലാസിനും രജിസ്‌ട്രേഷൻ പൂർത്തിയാകുന്ന മുറയ്ക്ക് ലിങ്ക് അയച്ച് തരികയും അറിയിക്കുകയും ചെയ്യുമെന്ന് അസി. ഡയറക്ടർ അറിയിച്ചു. ഒരു സെഷൻകൊണ്ട് ക്ലാസുകൾ തീർന്നില്ലെങ്കിൽ വിവിധ ഭാഗങ്ങളായി പൂർത്തീകരിക്കും.