മൂലമറ്റം: അറക്കുളം മൈലാടിയിൽ കരിങ്കല്ല് ഇറക്കാൻ ശ്രമിക്കുന്നതിനിടെ റോഡിന്റെ വശം ഇടിഞ്ഞ് ടിപ്പർ ലോറി നൂറടി താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവർ കാഞ്ഞാർ കറുകയിൽ അഭിജിത്തിന് പരിക്കേറ്റു. മൈലാടി നരിമറ്റത്തിൽ സിബിയുടെ പുരയിടത്തിൽ കല്ല് ഇറക്കുമ്പോൾ അയൽവാസിയുടെ വീട്ടിലേക്കുള്ള റോഡിന്റെ വശം ഇടിഞ്ഞാണ് അപകടമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. തലയ്ക്ക് പരിക്ക് പറ്റിയ അഭിജിത്തിനെ അതുവഴി വന്ന ജീപ്പിൽ കയറ്റി മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. തൊടുപുഴയിൽ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് മാറ്റി. കുടയത്തുർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപ്പെട്ട ടിപ്പർ ലോറി.