കുടയത്തൂർ: നിർധനരായ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന് വേണ്ടി കുടയത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി യൂണിറ്റ് നാല് ടി.വി മന്നാംങ്കണ്ടം ഗവ. ഹൈസ്കൂളിന് നൽകി. അസോസിയേറ്റ് എൻ.സി.സി ഓഫീസർ എൻ. ഷിബു മന്നാംങ്കണ്ടം ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപകൻ അബ്ദുൾ ഖാദറിന് കൈമാറി. സീനിയർ അസിസ്റ്റന്റ് ചന്ദ്രലേഖ. പി, വിലാസിനി കെ.ആർ, അജിത ഇ.കെ, എൻ.സി.സി കേഡേറ്റുമാരായ വിശ്വദത്തൻ, ജിത്ത് എം. സജി, ഫെസിൽ സിബിച്ചൻ എന്നിവർ പങ്കെടുത്തു.