തൊടുപുഴ: കൊവിഡ്- 19 രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ തൊടുപുഴ താലൂക്കിലെ പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷയെ മുൻനിറുത്തി റേഷൻ കാർഡ് അപേക്ഷകൾ സംബന്ധിച്ച കൂടിക്കാഴ്ചകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിറുത്തിവയ്ക്കുകയാണെന്നും അപേക്ഷകൾ താലൂക്ക് സപ്ലൈ ആഫീസിൽ സൂക്ഷിച്ചിട്ടുളള പെട്ടിയിൽ നിക്ഷേപിക്കാവുന്നതാണെന്നും തൊടുപുഴ താലൂക്ക് സപ്ലൈ അഫീസർ വി.ആർ. ഷാജി അറിയിച്ചു.