കട്ടപ്പന: ഇരട്ടയാർ പഞ്ചായത്തിലെ കൊവിഡ് രോഗികളെ ചികിത്സിക്കാൻ ഫസ്റ്റ് ലൈൻ ട്രീറ്റമെന്റ് സെന്റർ തുറക്കും. ശാന്തിഗ്രാം ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ കേന്ദ്രം ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആദ്യ ഘട്ടത്തിൽ 54 രോഗികളെ പാർപ്പിക്കാൻ സൗകര്യം ഏർപ്പെടുത്തുമെന്ന് ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസഫ്, വൈസ് പ്രസിഡന്റ് ലാലച്ചൻ വെള്ളക്കട എന്നിവർ പറഞ്ഞു.