ഇടുക്കി: സമ്പർക്കം മൂലമുള്ള കൊവിഡ് പോസിറ്റീവ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കട്ടപ്പന നഗരസഭയിലെ 15(പുളിയൻമല), 16 (അമ്പലപ്പാറ) വാർഡുകൾ, വാത്തിക്കുടി പഞ്ചായത്തിലെ 2 (മുരിക്കാശേരി), 3 (സേനാപതി) വാർഡുകൾ, കാമാക്ഷി പഞ്ചായത്തിലെ 10 (കൂട്ടക്കല്ല്), 11 (തങ്കമണി ഈസ്റ്റ്), 12 (തങ്കമണി വെസ്റ്റ്) വാർഡുകൾ എന്നിവ കണ്ടെയ്‌ന്മെന്റ് മേഖലകളായി ജില്ലാ കളക്ടർ ഉത്തരവിട്ടു.