കട്ടപ്പന: പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ എൻജിനീയറിംഗ് കോളേജിന്റെ നേതൃത്വത്തിൽ 'മികച്ച ഭാവിക്കായി എൻജിനീയറിംഗ് രംഗം' എന്ന വിഷയത്തിൽ വെബിനാർ നടത്തി. മലങ്കര ഓർത്തഡോക്‌സ് സഭാ പരമാദ്ധ്യക്ഷനും കോളേജ് പ്രസിഡന്റുമായ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതിയൻ ബാവാ ഉദ്ഘാടനം ചെയ്തു. ഫേസ്ബുക്ക് ഇന്ത്യയുടെ മുൻ ഡയറക്ടറും ഗൂഗിൾ എഷ്യാ പസഫിക് റീജിയണിന്റെ മുൻ എച്ച്.ആർ ഡയറക്ടറുമായ ഡോ. മനോജ് വർഗീസ് ക്ലാസെടുത്തു. അടൂർ കടമ്പനാട് മെത്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത, എം.ബി.സി കോളേജ് ഡയറക്ടർ ഫാ. ജിജി പി. എബ്രഹാം, പ്രിൻസിപ്പൽ ഡോ. ജയരാജ് കൊച്ചുപിള്ള എന്നിവർ പങ്കെടുത്തു.


കട്ടപ്പന: കട്ടപ്പന ക്രൈസ്റ്റ് കോളജിൽ 'ഇന്റർനാഷണൽ സ്‌കിൽസ്' എന്ന വിഷയത്തിൽ വെബിനാർ നടത്തി. മുന്നൂറിൽപ്പരം പേർ പങ്കെടുത്തു. ബാംഗ്ലൂർ ക്രൈസ്റ്റ് സർവകലാശാല അസോസിയേറ്റ് പ്രൊഫസർ ഡോ. മുത്തു റൂപൻ ക്ലാസെടുത്തു. പ്രിൻസിപ്പൽ റവ. ഡോ. അലക്‌സ് ലൂയിസ്, അദ്ധ്യാപകരായ ഡോ. എമിൽഡ കെജോസഫ്, സംഗീത സോമൻ, ഡേവിസ് ജോസഫ്, കോ-ഓർഡിനേറ്റർ ശ്വേത സോജൻ എന്നിവർ നേതൃത്വം നൽകി.