തൊടുപുഴ: മർച്ചന്റ്സ് അസോസിയേഷനും മെഡിവിംഗ്‌സ് ഇടുക്കിയും ചേർന്ന് സമ്പൂർണ കൊവിഡ് പ്രതിരോധ ക്യാമ്പയിൻ നടത്തി. ചാമക്കാലായിൽ സിൽക്ക്‌ യാൻസിന്റെ മുമ്പിൽ ചേർന്ന യോഗത്തിൽ തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ ജോമി ചാമക്കാലായിലിന് സാനിറ്റൈസറും മാസ്‌കും നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മർച്ചന്റ്‌സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ഷെരീഫ് സർഗം,​ യൂത്ത്‌വിംഗ് പ്രസിഡന്റ് താജു എം.ബി,​ ജനറൽ സെക്രട്ടറി രമേശ് പി.കെ,​ ജോസ് എവർഷൈൻ, ടോം ചെറിയാൻ എന്നിവർ പങ്കെടുത്തു. ഡോ. ആൻമി അവറാച്ചൻ സ്വാഗതം പറഞ്ഞ യോഗത്തിൽ മെഡിവിംഗ്‌സ് പ്രവർത്തകരായ സെബിൻ തോമസ്,​ ഐശ്വര്യ എന്നിവർ ആശംസകളറിയിച്ചു. മർച്ചന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി നാസർ സൈര നന്ദി പറഞ്ഞു.