കട്ടപ്പന: തുളസിപ്പാറയിലെ തരിശുഭൂമിയിൽ ഇനി ഏത്തവാഴയും പയറും പച്ചക്കറിയുമെല്ലാം വിളയും. എസ്.എൻ.ഡി.പി യോഗം 1381-ാം നമ്പർ തുളസിപ്പാറ ശാഖ യൂത്ത് മൂവ്‌മെന്റ് പ്രവർത്തകരാണ് സുഭിക്ഷേ കേന്ദ്രം പദ്ധതിയുമായി സഹകരിച്ച് രണ്ടേക്കർ തരിശുഭൂമി വിളനിലമാക്കി കൃഷിയിറക്കുന്നത്. ആദ്യഘട്ടത്തിൽ 1200ൽപ്പരം ഏത്തവാഴയും 600 ചുവട് പയറുമാണ് കൃഷി ചെയ്യുന്നത്. ഇരട്ടയാർ പഞ്ചായത്തും കൃഷിഭവനും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസഫ് പയർതൈ നട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട്, പഞ്ചായത്തംഗം പി.ബി. ഷാജി, കൃഷി ഓഫീസർ ഗോവിന്ദ രാജ്, ശാഖാ പ്രസിഡന്റ് ബിജു ചുക്കുറുമ്പേൽ, രാജേഷ് കണ്ടത്തിൽ, തുളസിപ്പാറ ക്ഷേത്രം മേൽശാന്തി സനീഷ് മുരളീധരൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് വിശാഖ് കുഴിയാനപ്പള്ളിൽ, ദീപു കല്ലറക്കൽ, പ്രദീപ് ഇലവുങ്കൽ എന്നിവർ പങ്കെടുത്തു.