അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയുടെ നേതൃത്വത്തിൽ ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സർക്കാർ നിർദേശിച്ച കൊവിഡ്​​- 19 മാനദണ്ഡങ്ങൾ അനുസരിച്ച് സംഘടിപ്പിച്ച അനുമോദന യോഗത്തിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈനി ഷാജി കുട്ടികൾക്ക് ഉപഹാരം നൽകി. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ, സെക്രട്ടറി അനിൽ എം.കെ, കെ.ആർ. സോമരാജൻ എന്നിവർ പങ്കെടുത്തു.