കട്ടപ്പന: മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിലെ 65 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കി. സ്‌കൂളിലെ അദ്ധ്യാപക കൂട്ടായ്മയാണ് കോവിൽമല ആദിവാസി കോളനിയിലെ കുട്ടികൾക്ക് ടി.വി, ടാബ്ലെറ്റ് എന്നിവ നൽകിയത്. സ്‌കൂളിലെ എൻ.എസ്.എസ് എഡ്യു ഹെൽപ് പദ്ധതിയുടെ ഭാഗമായി വിദേശ മലയാളികളുടെയും സന്നദ്ധ സംഘടനകളുടെയും ധനസഹായത്തോടെയാണ് ടി.വികൾ വാങ്ങിയത്. റോഷി അഗസ്റ്റിൻ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സുരേഷ്‌കുമാർ, അദ്ധ്യാപിക ലിൻസി കൊച്ചുപറമ്പിൽ എന്നിവർ നേതൃത്വം നൽകി.