തൊടുപുഴ: കൊവിഡ്- 19 വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ തൊടുപുഴ മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രതിരോധ ക്യാമ്പയിൻ നടത്തി. ഓരോ വ്യാപാരികളും പാലിക്കേണ്ട നിർദ്ദേശങ്ങൾ അടങ്ങിയ ലഘുലേഖ, മാസ്ക്, സാനിറ്റൈസർ എന്നിവയുടെ വിതരണോദ്ഘാടനം മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ ജോമി ചാമക്കാലയിലിന് നൽകി നിർവഹിച്ചു. ഡോ. ആൻമി അവറാച്ചൻ, ജന. സെക്രട്ടറി നാസർ സൈര, ജോ. സെക്രട്ടറി ഷെരീഫ് സർഗം, യൂത്ത് വിംഗ് പ്രസിഡന്റ് താജു എം.ബി, യൂത്ത് വിംഗ് ജന. സെക്രട്ടറി രമേഷ് പി.കെ, കമ്മിറ്റി അംഗങ്ങളായ ജോസ് എവർഷൈൻ, ടോം ചെറിയാൻ മെഡിവിംഗ്, സെബിൻ തോമസ്, ഐശ്വര്യ എന്നിവർ നേതൃത്വം നൽകി.