ചെറുതോണി: കാമാക്ഷി പഞ്ചായത്തിൽ ഒരു യുവാവിന് കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ പ്രധാന ടൗണായ തങ്കമണി ടൗൺ പൂർണമായും അടച്ചു. ഏതാനും ദിവസം മുമ്പ് യുവാവ് സ്വയം സ്രവ പരിശോധനക്ക് തയ്യാറായതാണ്. ഇന്നലെ രാവിലെ പരിശോധനാഫലം പോസിറ്റീവാണെന്ന് ആരോഗ്യവകുപ്പിൽ നിന്ന് അറിയിക്കുകായായിരുന്നു. ഇതോടെ തങ്കമണി ടൗണിലെ മുഴുവൻ സ്ഥാപനങ്ങളും അടച്ചു. തങ്കമണി കാറ്റാടിക്കവല സ്വദേശിയായ യുവാവ് ടൗണിലെ നിരവധി വ്യാപാരസ്ഥാപനങ്ങളിൽ സമ്പർക്കമുണ്ടായിട്ടുണ്ട്. വളരെ വലിയ സമ്പർക്കപട്ടികയാണ് ഇയാൾക്കുള്ളതെന്ന ആരോഗ്യ വകുപ്പിന്റെ നിഗമനത്തിലാണ് ടൗണിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. കാമാക്ഷി പഞ്ചായത്തിലെ 10, 11, 12 വാർഡുകളെ ജില്ലാ കളക്ടർ കണ്ടെയ്‌മെന്റ് സോണുകളായും പ്രഖ്യാപിച്ചു.