തൊടുപുഴ: മുക്കുപണ്ടം പണയം വച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. തൃശൂർ മറ്റത്തൂർകുന്ന് ചീനിമൂട്ടിൽ സുനീഷ് ചാക്കോയാണ് (40) അറസ്റ്റിലായത്. കാഞ്ഞിരമറ്റം കവലയിലെ സ്വകാര്യ സ്ഥാപനത്തിലാണ് ഇയാൾ മൂന്ന് വളകൾ പണയം വയ്ക്കാനെത്തിയത്. ഉരുപ്പടികൾ കണ്ട കടയുടമയ്ക്ക് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇവ മുക്കുപണ്ടമാണെന്ന് വ്യക്തമായി. ഇതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു. എസ്‌.ഐ കൃഷ്ണൻനായരുടെ നേതൃത്വത്തിൽ പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. കൊവിഡ് നിരീണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച ഇയാളുടെ പരിശോധന ഫലം വന്നതിനു ശേഷം കോടതിയിൽ ഹാജരാക്കും.