kargil

തൊടുപുഴ : കാർഗിൽ വിജയ് ദിവസ് അനുസ്മരണത്തിന്റെ ഭാഗമായി തൊടുപുഴ മുനിസിപ്പാലിറ്റിയിൽ സ്ഥാപിച്ചിട്ടുള്ള കാർഗിൽ സ്മാരകത്തിൽ പൂർവ്വ സൈനിക സേവാ പരിഷത്തും സേവാഭാരതിയും സംയുക്തമായി പുഷ്പാർച്ചനയും ആദരാഞ്ജലികളും അർപ്പിച്ചു. പൂർവ്വ സൈനിക സേവാ പരിഷത്ത് വിമുക്തഭർന്മാരായ സോമശേഖരൻ പി.ജി, വേണുഗോപാൽ എൻ, രാജ്കുമാർ സി.എ, കൃഷ്ണകുമാർ എ.ജി, ചന്ദ്രശേഖരപിള്ള എന്നിവരും സേവാഭാരതി പ്രവർത്തകരായ ആർ. രാജേഷ്, പ്രതീപ്.ജി ജില്ലാ സഹ കാര്യവാഹ്, വി.കെ ഷാജി സേവാഭാരതി ജില്ലാ സെക്രട്ടറി തുടങ്ങിയവർ സംസാരിച്ചു.