മുട്ടം: മുട്ടം പ്രദേശത്ത് വിവിധ ഭാഗങ്ങളിലേക്കുള്ള വൈദ്യുതി വിതരണത്തിന് വേണ്ടി പുതിയ11കെ വി വൈദ്യുതി ലൈൻ സ്ഥാപിച്ചു. മുട്ടം ടൗൺ, മാത്തപ്പാറ, ഊരക്കുന്ന്, തോട്ടുങ്കര ഭാഗങ്ങളിലേക്ക് വേണ്ടിയാണ് പുതിയ ലൈൻ സ്ഥാപിച്ചത്. നിലവിൽ സ്വകാര്യ വ്യക്തികളുടെ പറമ്പുകളിൽക്കൂടിയാണ് 11കെ വി വൈദ്യുതി ലൈൻ കടന്ന് പോകുന്നത്. എന്നാൽ മുട്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം മുറിച്ചതുമായി ബന്ധപ്പെട്ട് കോടതിയിൽ കേസുള്ളതിനാൽ പുതിയതായി സ്ഥാപിച്ച 11 കെ വി ലൈനിലൂടെ വൈദ്യുതി കടത്തി വിടാൻ കഴിയാത്ത അവസ്ഥയുമാണ്.