കട്ടപ്പന: നഗരത്തിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ വൃദ്ധനെ നെ മരിച്ച നിലയിൽ കണ്ടെത്തി. കുന്തളംപാറ വട്ടുകുന്നേൽ പടി പുളിയാർതടത്തിൽ രാജേന്ദ്രനാ(71) ണ് മരിച്ചത്. ഇദ്ദേഹത്തെ ഏതാനും ദിവസങ്ങൾക്കുമുമ്പ് കാണാതായിരുന്നു. കുന്തളംപാറ റോഡിലെ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ മുറിക്കുള്ളിലാണ് ഇന്നലെ മൃതദേഹം കണ്ടത്. മൃതദേഹത്തിനുസമീപം മദ്യക്കുപ്പിക്കൊപ്പം വിഷക്കുപ്പിയും കണ്ടെത്തിയതിനാൽ ആത്മഹത്യയാണെന്നാണ് നിഗമനം. കൊവിഡ് പരിശോധനയ്ക്കായി ആരോഗ്യ പ്രവർത്തകർ സ്ഥലത്തെത്തി സ്രവം ശേഖരിച്ചു. തുടർന്ന് മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.