തൊടുപുഴ: കാർഗിൽ വിജയ ദിവസമായ ഇന്നലെ ലാൻസ് നായിക് പി കെ സന്തോഷ് കുമാറിന്റെ സ്മൃതി മണ്ഡപത്തിൽ ബിജെപി തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറത്തിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. എസ് സി മോർച്ച ജില്ലാ പ്രസിഡന്റ് സി സി കൃഷ്ണൻ, ബിജെപി ജില്ലാ സെക്രട്ടറി അഡ്വ:അമ്പിളി അനിൽ, എസ് സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ. എൻ. സഹജൻ, ബിജെപി ഇടുക്കി ജില്ലാ ഓഫീസ് സെക്രട്ടറി സനൽ പുരുഷോത്തമൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് മനു ഹരിദാസ്, മഹിളാ മോർച്ച മണ്ഡലം സെക്രട്ടറി വത്സാ ബോസ്, യുവമോർച്ച മുൻസിപ്പൽ പ്രസിഡന്റ് ബി. വിശാഖ്, ജനറൽ സെക്രട്ടറി അർജുൻ രാധാകൃഷ്ണൻ എ ബി വി പി നഗർ സെക്രട്ടറി രമേശ് തൊണ്ടിക്കുഴ തുടങ്ങിയവർ കാർഗിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.