കട്ടപ്പന: ഇരട്ടയാർ പഞ്ചായത്തിലെ കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സ കേന്ദ്രം ശാന്തിഗ്രാം ഗാന്ധിജി ഗവ. ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ തുറക്കും. കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഇരട്ടയാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചുവരുന്നു. ആദ്യഘട്ടത്തിൽ 54 പേരെ ചികിത്സിക്കുന്നതിനുള്ള സൗകര്യമാണ് ഏർപ്പെടുത്തുന്നത്. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ബ്ലോക്കുകളുണ്ട്. ചെമ്പകപ്പാറ പള്ളിക്കാനം പ്രാഥമികാരോഗ്യ കേന്ദ്രത്തിനാണ് ചികിത്സ കേന്ദ്രത്തിന്റെ ചുമതല. യൂത്ത് കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അവശ്യ വസ്തുക്കൾ വാങ്ങിനൽകി. ബെഡ് ഷീറ്റ്, പില്ലോ കവർ, പാത്രങ്ങൾ അടക്കമുള്ളവ പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസഫിനു കൈമാറി. പഞ്ചായത്ത് അംഗങ്ങളായ റെജി ഇലിപ്പുലിക്കാട്ട്, ജോസുകുട്ടി അരീപ്പറമ്പിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ്, നേതാക്കളായ അരുൺ സേവ്യർ, കിരൺ, അച്ചുക്കുട്ടൻ, ജിത്ത്, ആൽബിൻ, മനു എന്നിവർ പങ്കെടുത്തു.