തൊടുപുഴ: സുഭിക്ഷ കേരളത്തിന്റെ ഭാഗമായിട്ടുള്ള 'ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി' തൊടുപുഴ മർച്ചൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കും. ഇതിനോടനുബന്ധിച്ച് പച്ചക്കറി തൈകളുടെ വിതരണോദ്ഘടനം മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ കമ്മിറ്റിയംഗം ടോം ചെറിയാന് നൽകി നിർവഹിച്ചു. ജനറൽ സെക്രട്ടറി നാസർ സൈര, ജോ: സെക്രട്ടറി ഷെരീഫ് സർഗ്ഗം, യൂത്ത് വിംഗ് പ്രസിഡന്റ് താജു എം.ബി, യൂത്ത് വിംഗ് ജന:സെക്രട്ടറി രമേഷ് പി കെ, ജോസ് എ വർഷൈൻ, എന്നിവർ യോഗത്തിൽ സംസാരിച്ചു.