saranya

പീരുമേട്: ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി പെരിയാറ്റിൽ കാൽ വഴുതി വീണ് മുങ്ങി മരിച്ചു. കൂട്ടാർ ബാലഗ്രാം സ്വദേശി ശരണ്യ (22) യാണ് മരിച്ചത്. പൂണ്ടിക്കുളത്ത് പെരിയാർ നദിയിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം നടന്നത്. കുട്ടികളുമായി പെരിയാർ നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവതി വെള്ളത്തിലേക്ക് കാല് വഴുതി വീഴുകയായിരുന്നു. ഈ സമയം കൂടെയുണ്ടായിരുന്ന രണ്ടര വയസുള്ള കുട്ടിയും വെള്ളത്തിൽ വീണു. ഇത് കണ്ട് നിന്ന നാട്ടുകാരനായ പന്തളം രാജൻ എന്നയാൾ കുട്ടിയെ രക്ഷപ്പെടുത്തി. പിന്നീട് യുവതിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ യുവതിയുടെ കൈയിൽ പിടി കിട്ടിയെങ്കിലും, വെള്ളത്തിന്റെ ശക്തമായ അടി ഒഴുക്കിൽ യുവതിയുടെ കൈ വഴുതി പോയി.. കട്ടപ്പന ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് വൈകിട്ട് അഞ്ചോടുകൂടി കുളിക്കാറിങ്ങിയ സ്ഥലത്തിൽ നിന്നും എതാനും ദൂരെ മാറി മൃതദേഹം കണ്ടെത്തിയത്. സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച മൃതദ്ദേഹം പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഭർത്താവ് രഞ്ജിത്ത്, സിദ്ധാർത്ത് മകനാണ്.