നെടുങ്കണ്ടം: കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നെടുങ്കണ്ടത്ത് ബി.ജെ.പി നിൽപ്പ് സമരം നടത്തി. ജില്ലാ പ്രസിഡന്റ് കെ.എസ്. അജി നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി വി.എൻ. സുരേഷ്, മേഖലാ സെക്രട്ടറി ജെ. ജയകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് കെ. കുമാർ, നെടുങ്കണ്ടം നിയോജക മണ്ഡലം പ്രസിഡന്റ് സി.ഡി. സജീവ്, ജനറൽ സെക്രട്ടറി ബിനു അമ്പാടി എന്നിവർ പങ്കെടുത്തു.