തൊടുപുഴ: ഭികരവാദ ബന്ധമുളള അന്താരാഷ്ട്ര സ്വർണ്ണ കള്ളക്കടത്തു കേസിൽ കസ്റ്റംസ് , എൻ ഐ എ അന്വേഷണങ്ങൾക്ക് പുറമേ സി ബി ഐ, റോ അന്വേഷണങ്ങളും നടത്തണമെന്നും മുഖ്യമന്ത്രിയും നിയമസഭാ സ്പീക്കറും രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യു. ഡി. എഫ് സമരം നടത്തും.യു ഡി എഫ് ആരംഭിച്ചിട്ടുള്ള സമരപരിപാടികളുടെ ഭാഗമായി ജില്ലയിലെ പാർലമെന്റ്/ നിയമസഭാംഗങ്ങൾ യു ഡി എഫ് ജില്ലാ ചെയർമാൻ, കൺവീനർ എന്നിവർ ആഗസ്റ്റ് ഒന്നിനും ജില്ലയിലെ എല്ലാ വാർഡുകളിലും അതാതു പഞ്ചായത്തു മെമ്പർ/നഗരസഭാ കൗൺസിലർ എന്നിവർ ആഗസ്റ്റ് പത്തിനും ഏകദിന സത്യാഗ്രഹം അനുഷ്ഠിക്കും. യു ഡി എഫ് മെമ്പർമാർ ഇല്ലാത്ത വാർഡുകളിൽ സ്ഥലത്തെ തലമുതിർന്ന യു ഡി എഫ് നേതാക്കൾ സത്യഗ്രഹം അനുഷ്ഠിക്കും.