കട്ടപ്പന: കുന്തളംപാറ പ്രിയദർശിനി എസ്.സി. കോളനി റോഡ് നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. കോളനിയെ കുരിശുപള്ളി കുന്തളംപാറ മേഖലയുമായി ബന്ധിപ്പിക്കുന്ന പാത 12 ലക്ഷം രൂപ ചെലവഴിച്ചാണ് പൂർത്തീകരിച്ചത്. നഗരസഭ കൗൺസിലർ തങ്കമണി രവി, എ.എം. സന്തോഷ്, അജി മുടവനാട്ട്, റോബിൻസ് ജോർജ്, സജി തുടങ്ങിയവർ പങ്കെടുത്തു.