കട്ടപ്പന: കട്ടപ്പനയിലെ കൊവിഡ് ചികിത്സകേന്ദ്രത്തിലേക്ക് കെ.വി.വി.ഇ.എസ്. കട്ടപ്പന ബ്ലോക്ക് കമ്മിറ്റി വാഷിംഗ് മെഷീൻ വാങ്ങി നൽകി. കട്ടപ്പന നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി, കട്ടപ്പന കോവിഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. എവിൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഹസൻ, ബ്ലോക്ക് പ്രസിഡന്റ് പി.കെ. മാണി, കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് അഡ്വ. എം.കെ. തോമസ്, യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി സിജോമോൻ ജോസ്, ജോഷി കുട്ടട, സിജോ എവറസ്റ്റ് എന്നിവർ പങ്കെടുത്തു.