ചെറുതോണി: ജില്ലാ ആസ്ഥാന പഞ്ചായത്തായ വാഴത്തോപ്പിൽ ഇന്നലെ മാത്രം 20 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 19 രോഗികളും ചെറുതോണി ടൗണുമായി ബന്ധപ്പെട്ടുള്ളതാണ്. ഒരാൾ കരിമ്പൻ സ്വദേശിയുമാണ്. ചെറുതോണി ടൗണിലും കോളനിയിലും വ്യാവസായകേന്ദ്രം സ്ഥിതിചെയ്യുന്ന പ്രദേശവും ഗാന്ധിനഗർ കോളനിയും ഇതോടെ അതീവ ജാഗ്രതയിലായി. ഇവിടെ നിരവധിപേർക്ക് രോഗം പിടികൂടിയിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. വരും ദിവസങ്ങളിൽ ഈ പ്രദേശങ്ങലിൽനിന്നും കൂടുതൽപേർക്ക് രോഗം സ്ഥിരീകരിക്കപ്പെടാമെന്നാണ് ആരോഗ്യ പ്രവർത്തകർ വിലയിരുത്തുന്നത്. ചെറുതോണിയിൽ രോഗം സ്ഥിരീകരിക്കുന്നവരിൽ കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നുവെന്നതുംആശങ്കവർദ്ധിപ്പിക്കുന്നുണ്ട്.