deen

മുട്ടം: എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യൂത്ത്‌കോൺഗ്രസിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ഡീൻ കുര്യാക്കോസ് എം. പി വിദ്യാർത്ഥികൾക്ക് മൊമെന്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. കാക്കൊമ്പ് സെൻ്റ് മേരീസ് പള്ളി പാരീഷ് ഹാളിൽ നടന്ന യോഗത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അരുൺ ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. വികാരി ഫാ: ജീവൻ കദളിക്കാട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബേബി വണ്ടനാനി, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ.ബിജു, വാർഡ് മെമ്പർ ബീനാ ജോർജ്, ജോസ് കടത്തലക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.