തൊടുപുഴ ​ : മുരിക്കാശ്ശേരി അൽഫോൻസാ ഹോസ്‌പ്പിറ്റലിൽ ഇടുക്കി ഫയർ സ്റ്റേഷൻ ഡിപ്പാർട്ടുമെന്റ് സ്റ്റേഷൻ ഓഫീസർ ആർ. ജയദേവൻ,​ അസി. സ്റ്റേഷൻ ഓഫീസർ കെ.വി ജോയി,​ പി.ആർ.ഒ ജിബിൻ ലാൽ എന്നിവരുടെ നേതൃത്വത്തിൽ കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ച് സുരക്ഷാ നടപടികൾ സ്വീകരിക്കുക എന്ന ഉദ്ദ്യേശത്തോടെ ബോധവൽക്കരണ ക്ളാസും മോക്‌ഡ്രില്ലും നടത്തി. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തിയ പരിശീലന പരിപാടിയിൽ തിരഞ്ഞെടുക്കപ്പെട്ട 20 ഓളം പേർ പങ്കെടുത്തു. ഹോസ്‌പ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഷാന്റി ക്ളെയർ,​ എൻ.എ.ബി.എച്ച് കോ ഓർഡിനേറ്റർ ഡോ. ലിസി ജേക്കബ്,​ പി.ആർ.ഒ ദീപക് ജോസഫ് പരിപാടിക്ക് നേതൃത്വം നൽകി.