തൊടുപുഴ: നിർധനരായ വിദ്യാർഥികളെ ഓൺലൈൻ വിദ്യാഭ്യാസത്തിന് സഹായിക്കുന്നതിനായി ലയൺസ് ക്ലബ് തൊടുപുഴ മെട്രോയുടെ ആഭിമുഖ്യത്തിൽ വിദ്യാദർശൻ പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ അഞ്ച് ടി.വികൾ വിതരണം ചെയ്ത് ലയൺസ് ക്ലബ് മെട്രോ പ്രസിഡന്റ് വിനോദ് കണ്ണോളി പദ്ധതി ഉദ്ഘാടനം ചെയ്തു. തുടങ്ങനാട് സെന്റ് തോമസ് സ്‌കൂൾ അദ്ധ്യാപിക ലിന്റ എസ്. പുതിയാപറമ്പിൽ ഏറ്റുവാങ്ങി. പ്രമേഹരോഗികൾക്കായുള്ളലൂക്കോമീറ്ററുകളുടെ വിതരണം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിമ്മി മറ്റത്തിപ്പാറ നിർവഹിച്ചു. സെക്രട്ടറി രതീഷ് ദിവാകരൻ, ട്രഷറർ ബിജു പി.വി, ചാർട്ടർ പ്രസിഡന്റ് കെ.കെ.തോമസ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.എൻ. സുരേഷ്, സി.സി.അനിൽകുമാർ, റജി വർഗീസ്, പ്രശാന്ത് കുമാർ, ജോസ് അയലേടം, പ്രയാഗ് ഗോപി, അംഗങ്ങളായ ഷാജി എൽ.വി.എം., സി.എം.സ്റ്റീഫൻ, ഗണേഷ് മോഹൻ തുടങ്ങിയവർ പങ്കെടുത്തു.