തൊടുപുഴ: സിവിൽ സ്റ്റേഷനിലെ ജില്ലാ ഓഡിറ്റ് ഓഫീസിൽ ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ച സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ രണ്ട് ദിവസം മുമ്പ് എത്തിയിരുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് മൂന്ന് ദിവസം ഓഫീസ് അടച്ചിടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു..ജില്ലാ ഓഡിറ്റ് ഓഫീസിൽ ഭാര്യക്ക് ജോലി ലഭിച്ചതിനെത്തുടർന്ന് ചുമതല ഏറ്റെടുക്കാൻ എത്തിയപ്പോഴാണ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനും ഇവർക്കൊപ്പം വെള്ളിയാഴ്ച ഓഫീസിൽ എത്തിയത്.. ഇവിടെ നൂറോളം ജീവനക്കാരാണ് ഉള്ളത്.. ഇതേ തുടർന്ന് ഇന്നലെ ഫയർഫോഴ്സ് ജീവനക്കാരെ വിളിച്ച് വരുത്തി ഓഫീസ് അണുമുക്തമാക്കിയശേഷം ഓഫീസ് അടച്ചു.. മൂന്ന് ദിവസത്തിന് ശേഷം മാത്രമേ ഇനി ഓഫീസ് തുറക്കു..