തൊടുപുഴ: ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ മർച്ചന്റ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ മാദ്ധ്യമ പ്രവർത്തകർക്കായി പ്രതിരോധ മരുന്നും ഹാന്റ് സാനിറ്റൈസറും സർഫസ് സാനിറ്റൈസറും നൽകി. പ്രസ് ക്ലബ് ഹാളിൽ ചേർന്ന ചടങ്ങിൽ പ്രസിഡന്റ് എം.എൻ. സുരേഷ് ഏറ്റുവാങ്ങി. ഹോമിയോ ഡി.എം.ഒ ഡോ. അമ്പിളി ഇമ്മ്യൂണിറ്റി ബൂസ്റ്ററിനെക്കുറിച്ച് വിശദീകരിച്ചു. മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി. സി. രാജു തരണിയിൽ, സെക്രട്ടറി നാസർ സൈര, യൂത്ത് വിംഗ് പ്രസിഡന്റ് താജ് എം.ബി, യൂത്ത് വിംഗ് സെക്രട്ടറി പി.കെ. രമേശ്, പ്രസ് ക്ലബ് ട്രഷറർ സമീർ സി, എക്സിക്യൂട്ടീവ് അംഗങ്ങളായ ഹാരിസ് മുഹമ്മദ്,​ എയ്ഞ്ചൽ അടിമാലി എന്നിവർ പങ്കെടുത്തു. ബുധനാഴ്ച മുതൽ വ്യാപാരികൾക്ക് പ്രതിരോധ മരുന്നും സാനിറ്റൈസറും നൽകുമെന്ന് മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു അറിയിച്ചു.