ഇടുക്കി: കാർഷിക ഉത്പ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് കൂടുതൽ വിപണിയും വിലയും ഉറപ്പാക്കുന്നതിനായി കാർഷികഓൺലൈൻ വിപണി ഏർപ്പെടുത്താൻ സർക്കാർ നടപടിയെടുക്കണമെന്ന് കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ മാണി എം.പി ആവശ്യപ്പെട്ടു.. ഇടുക്കി ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പശ്ചാത്തലത്തിൽ സൂം അപ്ലിക്കേഷൻ ഉപയോഗിച്ചായിരുന്നു മീറ്റിംഗ് നടത്തിയത്.

കസ്തൂരി രംഗൻ റിപ്പോർട്ട് അട്ടിമറിക്കുന്നതിന് പരിസ്ഥിതി സംഘടനകൾ നടത്തുന്ന ശ്രമങ്ങൾ പരാജയപ്പെടുത്തണം. കേരളത്തിന് മാത്രമായി അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് കേരള സർക്കാരും കേരളത്തിൽ നിന്നുള്ള എം.പിമാരും ഒറ്റക്കെട്ടായ നിലപാട് സ്വീകരിക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ റോഷി അഗസ്റ്റിൻ എംഎൽഎ ആവശ്യപ്പെട്ടു.

ത്രിതല പഞ്ചായത്ത് ഇലക്ഷൻ നേരിടാൻ മണ്ഡലം, വാർഡ് കമ്മിറ്റികൾ സജ്ജമെന്ന് യോഗം വിലയിരുത്തി.

ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തോമസ് ചാഴികാടൻ എം പി, പ്രൊഫ. എൻ.ജയരാജ് എംഎൽഎ, സ്റ്റീഫൻ ജോർജ് എക്സ് എം.എൽ.എ, അഡ്വ.അലക്സ് കോഴിമല, പ്രൊഫ.കെ.ഐ. ആന്റണി, രാരിച്ചൻ നീരണാംകുന്നേൽ, അഗസ്റ്റിൻ വട്ടക്കുന്നേൽ, ബാബു കക്കുഴി, എ.ഒ. അഗസ്റ്റിൻ, റെജി കുന്നംകോട്ട്, ഷാജി കാഞ്ഞമല, ജിമ്മി മാറ്റത്തിപ്പാറ, ജിൻസൺ വർക്കി, അഡ്വ.എം.എം.മാത്യു, സൺസി മാത്യു, ടോമി കുന്നേൽ, മാത്യു മത്തായി തെക്കേമല, റെജി മുക്കാട്ട്, ടി.പി.മൽക്കാ, കെ.എൻ.മുരളി, ജോയി കിഴക്കേപറമ്പിൽ, റോയിച്ചൻ കുന്നേൽ, ജയകൃഷ്ണൻ പുതിയേടത്ത്, ഷിജോ തടത്തിൽ, സെലിൻ കുഴിഞ്ഞാലിൽ, ജോർജ് അമ്പഴം, ആൽവിൻ വറപോളക്കൽ തുടങ്ങിയവർ സംസാരിച്ചു.