തൊടുപുഴ : തൊടുപുഴ നിയോജക മണ്ഡലത്തിലെ പൂർത്തിയായ ശുദ്ധജല വിതരണ പദ്ധതികളിൽ നിന്നുംസൗജന്യ ഗാർഹിക ശുദ്ധജല പൈപ്പ്‌ലൈൻ കണക്ഷൻ നൽകുമെന്ന് പി.ജെ.ജോസഫ്എം.എൽ.എ. അറിയിച്ചു. കേന്ദ്ര - സംസ്ഥാന സർക്കാരുകളുംതദ്ദേശസ്ഥാപനങ്ങളുംചേർന്ന് നടപ്പിലാക്കുന്ന ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്സൗജന്യ ജലവിതരണ കണക്ഷനുകൾ നൽകുക. നിർമ്മാണം പൂർത്തിയായവെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് കുടിവെള്ള പദ്ധതിയിൽ നിന്നും മുഴുവൻ വീടുകൾക്കും ഇത്തരത്തിൽ കണക്ഷൻ നൽകാൻ അനുമതിലഭിച്ചിട്ടുണ്ട്. ഇതിന്റെഅടിസ്ഥാനത്തിൽആവശ്യമായവിശദമായഎസ്റ്റിമേറ്റ്തയ്യാറാക്കിഇതിനോടകംസമർപ്പിച്ചിട്ടുണ്ട്.വീടുകളിലേയ്ക്ക് കണക്ഷൻ ലഭിക്കാൻ പ്രത്യേകവ്യക്തിഗത അപേക്ഷകൾ നൽകേണ്ടതില്ല. ഗാർഹിക കണക്ഷൻ ലഭ്യമാക്കാൻ വാട്ടർഅതോറിറ്റിസ്വമേധയ ആവശ്യമായ നടപടികൾ സ്വീകരിക്കും.ഏറ്റവുംഅടുത്ത പൊതുപൈപ്പിൽ നിന്നുംവീടുകളിലേയ്ക്ക് കണക്ഷൻ നൽകാനുള്ള പുതിയപൈപ്പിടുന്നതിന് ആവശ്യമായചിലവിനുള്ളതുകയുംഎസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാവീടുകളിലേയ്ക്കും കണക്ഷൻ നൽകുന്ന ജോലിവാട്ടർഅതോറിറ്റിടെണ്ടർചെയ്യും.ടെണ്ടർഎടുക്കുന്ന കോൺട്രാക്ടർക്കാണ്ഗാർഹിക കണക്ഷൻ നൽകുന്നതിനുള്ളചുമതല. സാമ്പത്തിക പ്രാരാബ്ദംഇല്ലാതെ ഉപഭോക്താക്കൾക്ക് കണക്ഷൻ ലഭ്യമാക്കുന്ന ആശ്വാസ പദ്ധതിയാണിതെന്നും പി.ജെ.ജോസഫ്എം.എൽ.എ. പറഞ്ഞു.
തൊടുപുഴ നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലുംമുനിസിപ്പാലിറ്റിയിലുംഗാർഹികജലവിതരണ കണക്ഷൻ ജലജീവൻ പദ്ധതിയിൽ നൽകും. നിലവിലെമുട്ടം, കരിങ്കുന്നംജലവിതരണ പദ്ധതി വാട്ടർഅതോറിറ്റിതയ്യാറാക്കുകയുംകഴിഞ്ഞ സർക്കാർഇതിന് ഭരണാനുമതി നൽകി ടെണ്ടർചെയ്തിരുന്നെങ്കിലും പദ്ധതി നടപ്പിലായില്ല. അതിനാൽകരിങ്കുന്നം ,മുട്ടം, കുടയത്തൂർ പഞ്ചായത്തുകൾക്കായി ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി 61 കോടിരൂപയുടെ പുതിയ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മുട്ടം ഗ്രാമപഞ്ചായത്ത് പാസ്സാക്കുന്ന റെസല്യൂഷൻ ലഭിച്ചാൽ ഉടൻ ഈ പദ്ധതിയ്ക്ക് അംഗീകാരം നൽകും. തൊടുപുഴ അർബൻ ശുദ്ധജല വിതരണ പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. 34 കോടിരൂപയാണ്ഇതിനായിചിലവായത്. ഈ പദ്ധതിയിലൂടെ നഗരവാസികൾക്ക്എല്ലാ പ്രദേശങ്ങളിലുംദിവസേന ശുദ്ധജലം ലഭ്യമാക്കാൻ കഴിയും. ഉയർന്ന പ്രദേശങ്ങളിലും ജലം ലഭിക്കും. ഈ പദ്ധതിയിലും കൂടുതൽ ശുദ്ധജല കണക്ഷൻ നൽകുമെന്ന് പി.ജെ.ജോസഫ്അറിയിച്ചു.