car

മുട്ടം: പാലാ - മുട്ടം റൂട്ടിൽ തുടങ്ങനാട് വിച്ചാട്ട് കവലക്ക് സമീപം റോഡിൽ നിന്നും തെന്നിമാറി കാർ ഓടയിൽ വീണു. ചാറ്റൽ മഴയുണ്ടായിരുന്നതിനാൽ റോഡിൽ നിന്നുള്ള ഗ്രിപ്പ് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായി പറയപ്പെടുന്നത്. ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കാറിന് സാരമായ കേട് പറ്റിയെങ്കിലും ആർക്കും പരിക്കില്ല.