ഇടുക്കി: രാജ്യത്ത് ഒരിടത്തും റേഷൻ കാർഡ് ഇല്ലാത്തവർക്കും റേഷൻ കാർഡിൽ പേര് ഇല്ലാത്തവർക്കും ആളൊന്നിന് 5 കിലോഗ്രാം അരിയും ഒരു കിലോഗ്രാം പയറുവർഗ്ഗവും ആധാർകാർഡിന്റെ അടിസ്ഥാനത്തിൽ 31 വരെ സൗജന്യമായി വിതരണം ചെയ്യുമെന്ന് ഉടുമ്പൻചോല താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. കന്യാസ്ത്രീ മഠങ്ങൾ, ആശ്രമങ്ങൾ, അഗതിമന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ, മറ്റ് അംഗീകരാമോ റേഷൻ മെർമിറ്റോ ഇല്ലാത്ത സ്ഥാപനങ്ങളിലെ അന്തേവാസികൾ എന്നിവർക്ക് സൗജന്യ ഭക്ഷ്യധാന്യം ലഭിക്കും. ആധാർകാർഡും സത്യവാങ്മൂലവും സഹിതം സമീപത്തുള്ള റേഷൻകടയിൽ നിന്നും ഭക്ഷ്യധാന്യങ്ങൽ കൈപ്പറ്റാം.