അടിമാലി :ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിന്റെ പരിധിയിൽ വരുന്ന അടിമാലി, കാന്തല്ലൂർ, മറയൂർ ഗ്രാമപഞ്ചായത്തുകളിലെ പട്ടികവർഗ്ഗ സങ്കേതങ്ങളിലെ 18നും 35നും ഇടയ്ക്ക് പ്രായമുള്ള ബി.എഡ്, ടി.ടി.സി, പി.ജി, ബിരുദം, പ്ലസ് ടു യോഗ്യതയുള്ള പട്ടികവർഗ്ഗ യുവതി യുവാക്കളിൽ നിന്നും ഫെസിലിറ്റേറ്റർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 15,000 രൂപ വേതനം ലഭിക്കും . അപേക്ഷ ആഗസ്റ്റ് ഏഴിനകം അടിമാലി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിലോ അടിമാലി, മറയൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ തപാൽ മുഖേന നൽകണം. വിവരങ്ങൾക്ക് ഫോൺ 04864 224399.